Wednesday, January 11, 2012

പൊട്ടിയ ചെരിപ്പുകള്‍

മാതൃത്വം;സാഹോദര്യം 
പ്രണയം;സൗഹൃദം 
ബന്ധങ്ങള്‍ 
ഉപേക്ഷിക്കപെടുന്നു.
പൊട്ടിയ ചെരിപ്പുകള്‍ 
വലിച്ചെറിയപ്പെടുന്ന  പോലെ.
ഒരിക്കല്‍ 
മുള്ളും കല്ലും 
നിറഞ്ഞ ഇടനാഴിയിലൂടെ 
തനിയെ നടന്നപ്പോള്‍ 
ചോര പൊടിയാതെ 
മുള്ള് തറക്കാതെ കാത്ത 
ചെരിപ്പുകള്‍ 
പൊട്ടു വീണെന്ന് ,
പഴകിപ്പോയെന്ന്,
ഫാഷന്‍ മാറിയെന്നു 
കാരണങ്ങള്‍ 
നിരത്തിയും നിരത്താതെയും
വഴിയരികില്‍ 
ഉപേക്ഷിക്കപെടുന്നു.
തിരിഞ്ഞു നോക്കാതെ 
നടന്നകലുന്നു.
മറന്നു കളയുന്നു.
മനുഷ്യ ബന്ധങ്ങളും.

2 comments:

  1. Nice work, so let us throw new chappals..............

    ReplyDelete
  2. ERINJU KALAYANULLATHAANO JEEVITHANGAL?

    ReplyDelete

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...