Published In Gulf Manorama on 18th January,2012
ഞാനൊരുപാട് ഇഷ്ടപെടുന്ന ,പ്രണയത്തെ ഒരുപാട് പ്രണയിച്ച എന്റെ പ്രിയ കവയിത്രി ആമിയുടെ (മാധവിക്കുട്ടി) 'അമാവാസി' എന്ന കവിത വായിച്ചപ്പോള്‍ എനിക്ക് തോന്നിയ കുറച്ചു വരികള്‍....
ഇത് ആമിക്ക് സമര്‍പ്പിക്കുന്നു...
ഭാഷയില്‍ സംസാരിക്കുന്നവരെ,
പ്രണയത്തിലൂടെ
സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്നവരെ,
ഹൃദയത്തെ
നിസ്സ്വാര്‍തമായി സമര്‍പ്പിക്കുന്നവരെ,
എന്നും
ലോകത്തിന്റെ കണ്ണുകള്‍
നിസ്സാര മാതൃകകളായി
മാത്രമേ കണ്ടിട്ടുള്ളൂ..
ഗന്ധര്‍വ്വസ്നേഹം
തേടിയലയുന്ന
പ്രണയിനിമാരുടെ മുന്നില്‍,
പ്രണയത്തില്‍
സ്വയം സമര്‍പ്പിക്കപ്പെട്ട
ആ ഹൃദയങ്ങള്‍
എന്നും പരാജയപ്പെടുന്നു...

No comments:
Post a Comment