അര്‍ത്ഥം തേടാതിരിക്കട്ടെ കാലം .
ചോദ്യങ്ങളുയരുന്ന
ജീവിതത്തിന്റെ അപരാഹ്നത്തില്‍
കാലത്തിന്റെ ചോദ്യം
നിനക്കുത്തരമില്ലാത്തതാവും ..
ശരികളാല്‍ സമാവൃതമെന്നു
നീ വിശ്വസിക്കുന്ന നിന്റെ നിന്നില്‍ ,
ശരിയെന്ന പലതും
കാലത്തിനു വലിയ തെറ്റുകളാവും.
ഉത്തരമില്ലാത്ത തെറ്റുകള്‍.
നഷ്ടത്തിന്റെ മണ്ണില്‍
ആഴ്ന്ന് ഇറങ്ങുകയെന്നത് എന്റെ സമീരം.
ശ്മശ്രുക്കള്‍ തടവി
നീ ചിരിക്കാതിരിക്കുക;
നിന്റെ പുഞ്ചിരി
പലപ്പോഴും ക്രൂരമാണ്.
തൂലികേ, നിര്‍ത്തൂ
നീയേറെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
രേഖകള്‍ അതിവര്‍ത്തിക്കാനുള്ളതല്ല.
ചോദ്യങ്ങളുയരുന്ന
ജീവിതത്തിന്റെ അപരാഹ്നത്തില്‍
കാലത്തിന്റെ ചോദ്യം
നിനക്കുത്തരമില്ലാത്തതാവും ..
ശരികളാല്‍ സമാവൃതമെന്നു
നീ വിശ്വസിക്കുന്ന നിന്റെ നിന്നില്‍ ,
ശരിയെന്ന പലതും
കാലത്തിനു വലിയ തെറ്റുകളാവും.
ഉത്തരമില്ലാത്ത തെറ്റുകള്‍.
നഷ്ടത്തിന്റെ മണ്ണില്‍
ആഴ്ന്ന് ഇറങ്ങുകയെന്നത് എന്റെ സമീരം.
ശ്മശ്രുക്കള്‍ തടവി
നീ ചിരിക്കാതിരിക്കുക;
നിന്റെ പുഞ്ചിരി
പലപ്പോഴും ക്രൂരമാണ്.
തൂലികേ, നിര്‍ത്തൂ
നീയേറെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
രേഖകള്‍ അതിവര്‍ത്തിക്കാനുള്ളതല്ല.