ശരീരത്തിന്റെ മേല്‍മുണ്ട് ഉരിഞ്ഞ്
ആത്മാവിനെ സ്വതന്ത്രമാക്കുന്ന
നാളിന്
വേണ്ടിയുള്ള കാത്തിരിപ്പ്.
വരിഞ്ഞു മുറുക്കുന്ന
സ്വപ്നങ്ങളുടെ
ചോരപ്പാടുകളില്‍ നിന്നും ,
പഴകിയ ചിന്തകളുടെ
ഈര്‍പ്പത്തില്‍ നിന്നും
വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ്
നഗ്നമായ ആത്മാവിനെയും
വഹിച്ച്,
മേഘതീര്ഥങ്ങള് തേടി...
ഇവിടെ മുറിപ്പാടുകളും
നഘക്ഷതങ്ങളും മായുന്നു.