മാതൃത്വം;സാഹോദര്യം
പ്രണയം;സൗഹൃദം
ബന്ധങ്ങള്‍
ഉപേക്ഷിക്കപെടുന്നു.
പൊട്ടിയ ചെരിപ്പുകള്‍
വലിച്ചെറിയപ്പെടുന്ന പോലെ.
ഒരിക്കല്‍
മുള്ളും കല്ലും
നിറഞ്ഞ ഇടനാഴിയിലൂടെ
തനിയെ നടന്നപ്പോള്‍
ചോര പൊടിയാതെ
മുള്ള് തറക്കാതെ കാത്ത
ചെരിപ്പുകള്‍
പൊട്ടു വീണെന്ന് ,
പഴകിപ്പോയെന്ന്,
ഫാഷന്‍ മാറിയെന്നു
കാരണങ്ങള്‍
നിരത്തിയും നിരത്താതെയും
വഴിയരികില്‍
ഉപേക്ഷിക്കപെടുന്നു.
തിരിഞ്ഞു നോക്കാതെ
നടന്നകലുന്നു.
മറന്നു കളയുന്നു.
മനുഷ്യ ബന്ധങ്ങളും.

Nice work, so let us throw new chappals..............
ReplyDeleteERINJU KALAYANULLATHAANO JEEVITHANGAL?
ReplyDelete