Saturday, October 26, 2013

Street of Flower and Flavor

It was hearty-Rain as a welcome song.
യാത്ര പുറപ്പെടാന്‍ നേരത്തുള്ള മഴ- ശല്യമായിട്ടും അനുഗ്രഹമായിട്ടുമെല്ലാം ഒരേ പോലെ പറയാവുന്നതാണ്. എനിക്കതിന്റെ നന്മ മതിയായിരുന്നു.
ചുട്ടു പൊള്ളുന്ന മരുഭൂമികളുടെ നാട്ടിലേക്ക്, ദേശാന്തരങ്ങള്‍ക്കപ്പുറതെക്ക് പുറപ്പെടുമ്പോള്‍ , മനസ്സിന്റെ ചൂടിലേക്ക് പെയ്തിറങ്ങുന്ന അനുഗ്രഹം- 
I feel this as a Rain of Blessing.
കോഴിക്കോട് പാളയത്തിന്റെ പകല്‍ തിരക്കുകള്‍ക്ക്, ഓണത്തിരക്കുകള്‍ക്ക് ഒടുവില്‍ , പൂ മണക്കുന്ന തെരുവില്‍ തമിഴന്റെ തട്ടുകടയില്‍ നിന്ന് ചൂടോടെ കഴിച്ച ദോശയും , പകലിന്റെ ഒടുവിലത്തെ ആശ്വാസവും പേറി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു.
വെറുതെ ഓര്‍ത്തു, പകല്‍ പൂക്കള്‍ വിറ്റ, ഒരുപാട് വിലപേശലുകള്‍ നടന്ന അതെ തെരുവില്‍ , പൂ മണം മായുന്ന മുന്‍പേ, അധികം വൈകാതെ തന്നെ വീണ്ടുമൊരു കച്ചവടം തുടങ്ങും.
വിളിച്ചു പറയലുകളില്ലാതെ , എന്നാല്‍ വിലപേശലുകലുള്ള ഒരു കച്ചവടം.
often, life is a wicked game. The same street sells both- Flower of colors and Flower with Life Flavor. Sold cheaply; in fact, very cheaply.

ചില കാത്തിരിപ്പുകള്‍ മടുപ്പിക്കലാണ്- പക്ഷെ മറ്റു ചില കാത്തിരിപ്പുകള്‍ , ചിലര്‍ക്ക് വേണ്ടിയുള്ള, ചിലതിനു വേണ്ടിയുള്ള ഇമ വെട്ടാത്ത കാത്തിരിപ്പുകള്‍ പ്രതീക്ഷകളുടെതാണ്. അല്ലെ..?

Train No- 19259 is expected to reach here on time- 00:55 Am.
Platform No-4 keeps me waiting...

--Naseel--
--CLT Railway Station--
--13/09/13 , 12:40 Am--


No comments:

Post a Comment

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...