Sunday, October 27, 2013

ഏതെങ്കിലുമൊരു രേഖാചിത്രം പോലെ...

Page -2

ട്രെയിന്‍ കൃത്യ സമയത്ത് തന്നെ എത്തി.അപൂര്‍വ്വം സമയങ്ങള്‍ ഒഴിച്ച് ഇപ്പൊ ഏതാണ്ടൊക്കെ അങ്ങനെയാണല്ലോ. സീറ്റുകള്‍ കയ്യേറി ഉറക്കം നടിച്ചു കിടന്നവരെ ഒഴിപ്പിച്ച്‌ അഖിലും അബ്ദുവും നിജാസുമെല്ലാം സ്ഥാനം പിടിച്ചു. എല്ലാവരും പെട്ടെന്ന് തന്നെ ഉറക്കം തുടങ്ങി.
എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഉണര്‍ന്നിരിക്കുക എന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതല്ല കേട്ടോ ഉദ്ദേശിച്ചത്; മറിച്ച്, ഉറക്കത്തെ മാറ്റി നിര്ത്തി ഉണര്‍ന്നിരിക്കുന്ന അവസ്ഥ. എല്ലാവരും സ്വപ്നം കാണുമ്പോള്‍ , സ്വപ്നം കാണുന്നവരുടെ മുഖത്തേക്ക് അവരറിയാതെ നോക്കി നില്ക്കാനും ,ചുറ്റിലുമുള്ള ലോകം കുറച്ച ശ്വസോശ്ചാസങ്ങള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ , മനസ്സ് തുറന്നു ചിന്തിക്കാനും അവനവനെ നോക്കിക്കാണാനും ഇങ്ങനെ ഒരു ഉണരല്‍ അനിവാര്യമാണ്- ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും പല കാരങ്ങളില്‍ കുരുങ്ങി തിരക്കുകളില്‍ സ്വയം പെട്ടുപോവുന്ന നമുക്കൊക്കെ.

I too wasn't able to resist the sleep lurking behind my eyes-Sleep succeeded.

ഉണരുമ്പോള്‍ മംഗലാപുരവും ഉടുപ്പിയും കഴിഞ്ഞു ട്രെയിന്‍ കൊങ്കണ്‍ പാതയുടെ ഒരു അറ്റത്തേക്ക് ഓടിക്കൊണ്ടിരിക്കയാണ്. സിജൂരും കഴിഞ്ഞു മുന്നോട്ടേക്ക് .വെളിച്ചത്തിന്റെയും പച്ചപ്പിന്റെയും ഇടവിട്ടുള്ള കാഴ്ചകള്‍ .വീടിനും കോണ്ക്രീറ്റ് സ്വര്‍ഗങ്ങള്‍ക്കും അപ്പുറം വയലുകളും കൃഷിയിടങ്ങളും.

It was all of a sudden that the train entered a tunnel. From a world of light and greenery to a dark dusty hole. From the green and lush to the reality of dark breaths ; Were the dim lights of railway are the only life of light.

ജീവിതത്തിലും അങ്ങനെയൊക്കെ തന്നെയാണെന്ന് തോന്നുന്നു. എല്ലാം ഏറെ മനോഹരമായി , ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന അവസ്ഥയില്‍ പെട്ടെന്ന് മുന്നറിയിപ്പുകളില്ലാതെ അതിഥി ആയെത്തുന്ന ചില വിളിപ്പാടുകള്‍ .
ഒരുപക്ഷെ മരണമായി, യാത്രയായി , അങ്ങനെ വേര്‍പ്പിരിയലിന്റെ ഏതെങ്കിലുമൊരു രേഖാചിത്രം പോലെ...

പുറത്തെ പച്ചപ്പും സമൃദ്ധിയും എന്നെ കടന്നോടുന്നു. പക്ഷെ ഞാന്‍ ഇവിടെ ഈ പഴയ ചിന്തകളിലേക്ക് തന്നെ നടക്കുന്നു.

The train is moving on .. It has to be; And it Must.

-Naseel-
-Bijoor (On the way,]), Somewhere Near Goa -
-13/09/2013 , 07:57 Am-
 — at Goa.

No comments:

Post a Comment

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...