Sunday, October 27, 2013

മേല്‍മുണ്ട്‌



ശരീരത്തിന്റെ മേല്‍മുണ്ട്‌ ഉരിഞ്ഞ്
ആത്മാവിനെ സ്വതന്ത്രമാക്കുന്ന
നാളിന്
വേണ്ടിയുള്ള കാത്തിരിപ്പ്‌. 
വരിഞ്ഞു മുറുക്കുന്ന 
സ്വപ്നങ്ങളുടെ 
ചോരപ്പാടുകളില്‍ നിന്നും ,
പഴകിയ ചിന്തകളുടെ 
ഈര്‍പ്പത്തില്‍ നിന്നും 
വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് 
നഗ്നമായ ആത്മാവിനെയും 
വഹിച്ച്,
മേഘതീര്‍ഥങ്ങള്‍ തേടി...
ഇവിടെ മുറിപ്പാടുകളും 
നഘക്ഷതങ്ങളും മായുന്നു. 

 

No comments:

Post a Comment

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...