മീനചൂടിലേക്ക്
ഒട്ടും നിനച്ചിരിക്കാതെയാണ്
ഇന്ന് അതിഥിയായ്
മഴയെത്തിയത്.
വരണ്ടു തുടങ്ങിയ മണ്ണില്‍
നഷ്ട്ടപെട്ടു തുടങ്ങിയ
പച്ചപ്പിനാണ്
പുനര്‍ജ്ജനിയുണ്ടായത്.
സ്വപ്നങ്ങളില്ലാതായ
എന്റെ മനസ്സിലും
ഇന്ന് മഴ പെയ്യും; തീര്‍ച്ച.
നിന്നെ ചേര്‍ത്ത് പിടിക്കുന്ന മഴ.
പുനര്‍ ജ്ജനിയുണ്ടാകില്ലെന്നറിയാം ,
എങ്കിലും..
മഴ പെയ്യട്ടെ..
നിന്നില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന
വിയര്‍പ്പിന്റെ ഗന്ധമുള്ള മഴ.
ഒട്ടും നിനച്ചിരിക്കാതെയാണ്
ഇന്ന് അതിഥിയായ്
മഴയെത്തിയത്.
വരണ്ടു തുടങ്ങിയ മണ്ണില്‍
നഷ്ട്ടപെട്ടു തുടങ്ങിയ
പച്ചപ്പിനാണ്
പുനര്‍ജ്ജനിയുണ്ടായത്.
സ്വപ്നങ്ങളില്ലാതായ
എന്റെ മനസ്സിലും
ഇന്ന് മഴ പെയ്യും; തീര്‍ച്ച.
നിന്നെ ചേര്‍ത്ത് പിടിക്കുന്ന മഴ.
പുനര്‍ ജ്ജനിയുണ്ടാകില്ലെന്നറിയാം ,
എങ്കിലും..
മഴ പെയ്യട്ടെ..
നിന്നില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന
വിയര്‍പ്പിന്റെ ഗന്ധമുള്ള മഴ.
No comments:
Post a Comment