ജലകണികകളില്‍ തട്ടി വെളിച്ചം പതറുന്നതും
ചിതറിത്തെറിച്ച വെളിച്ചത്തിന്റെ നിഴലില്‍
തീര്‍ഥ കനവുകളില്ലാതാവുന്നതും
ഒരു മഴക്കാലത്താണറിഞ്ഞത്.
ഒറ്റ നക്ഷത്രങ്ങള്‍ കാവലിരുന്ന ആകാശത്ത്
മഴ മേഘങ്ങള്‍ നോയമ്പ് നോല്‍ക്കുന്നു.
സര്‍വ്വഗ്രന്ധികളിലും പടര്‍ന്നു കയറുന്ന സ്വരം
നിന്റെ രക്തത്തിന്റെ ചൂടറിയാതെ പോകുന്നു..
"തീര്‍ഥ"
ReplyDeletespelling mistake??
word verification ozhivaakkikkoode Naseel??